മഴക്കാലമാണ്.. രോഗങ്ങള്‍ എങ്ങനെയും വരും ശ്രദ്ധിക്കൂ...നിങ്ങള്‍ കഴിക്കാന്‍ പാടില്ലാത്തവ ഇവയൊക്കെയാണ്
വേനല്‍ക്കാലത്തെ കടുത്ത ചൂടില്‍ നിന്ന് ഒരു മഴക്കാലത്തേക്കുള്ള മാറ്റം തീര്‍ച്ചയായും ആശ്വാസം നല്‍കുന്നു. എന്നാല്‍ രോഗമുണ്ടാക്കുന്ന സൂക്ഷ്മാണുക്കള്‍ ഉണ്ടാകുന്നതിന് അനുകൂലമായ അന്തരീക്ഷമാണ് മഴക്കാലം നല്‍കുന്നത്. ഭക്ഷ്യ അണുബാധകള്‍ മുതല്‍ കൊതുക് പകര്‍ത്തുന്നതു വരെ മഴക്കാലം പലതരം രോഗങ്ങള്‍ക്ക് കാരണമാകും. അതിനാല്‍ ഈ മഴക്കാലത്ത് നിങ്ങള്‍ ആരോഗ്യം വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. പോഷക സമൃദ്ധവും ആരോഗ്യകരവുമായ ഭക്ഷണം കഴിക്കുന്നത് നിങ്ങളെ രോഗങ്ങളില്‍ നിന്ന് അകറ്റി നിര്‍ത്തും. കോവിഡ് എന്ന മഹാമാരി ലോകമെമ്പാടും നാശം വിതയ്ക്കുമ്പോള്‍ മഴക്കാലത്ത് കുറച്ചധികം ആരോഗ്യകാര്യത്തില്‍ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. അതിനാല്‍ മണ്‍സൂണില്‍ നിങ്ങള്‍ കഴിക്കേണ്ടതും ഒഴിവാക്കേണ്ടതുമായവ ഇവയൊക്കെയാണ്.
ശുദ്ധമായ വെള്ളം കുടിക്കുക.
ചില വീടുകളില്‍ ആളുകള്‍ അടുക്കള ടാപ്പില്‍ നിന്നും കുഴല്‍ കിണറില്‍ നിന്നും നേരിട്ട് വെള്ളം കുടിക്കുന്നു. ഈ വെള്ളം കുടിക്കുന്നത് വയറ്റിലെ അണുബാധ, വയറിളക്കം അല്ലെങ്കില്‍ ടൈഫോയ്ഡ് എന്നിവയ്ക്ക് കാരണമാകും. വെള്ളം ചൂടാക്കി മാത്രം കുടിക്കുക.
മഴക്കാലത്ത് എണ്ണമയമുള്ളതും മസാലകള്‍ നിറഞ്ഞതുമായ ഭക്ഷണങ്ങള്‍ ഒഴിവാക്കുക. മഴക്കാലത്ത് ഇലക്കറികള്‍ കഴിക്കുന്നത് ഒഴിവാക്കുക. മസാല ചായകളും ഈ സമയത്ത് ഒഴിവാക്കുന്നത് നല്ലതാണ്. സലാഡുകള്‍ പോലെയുള്ളവ ഉപേക്ഷിച്ച് നന്നായി തിളപ്പിച്ചവ മാത്രം കഴിക്കാന്‍ ശ്രദ്ധിക്കുക. കട്ടി കൂടിയ കടുകെണ്ണ, എള്ളെണ്ണ എന്നിവ ഈ മഴക്കാലത്ത് ഉപയോഗിച്ചാല്‍ അത് ശരീരത്തില്‍ അണുബാധ ഏല്‍ക്കാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. സോഡാ, കോള മുതലായ ഗ്യാസ് പാനീയങ്ങള്‍ ഒഴിവാക്കുക.